
ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ പാലായനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ കെെകൊള്ളാതെ സമൂഹവ്യാപനം തടയാനായി ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അതിഥികളായ ആയിരക്കണക്കിനു തൊഴിലാളികളാണ് ദില്ലിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇത് പരിഹരിക്കാനുള്ള മനസ്സ് കാണിച്ചില്ലെൽ ഒരു സമൂഹവ്യാപനം നടക്കുന്നതിൽ നിന്നും തടയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരുവിധ പരിഹാരനടപടിയും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും. ഹൃദയശൂന്യമായ മോദിസർക്കാർ കോടിക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലേക്ക് നയിക്കുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഫിനാൻഷ്യൽ പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള ഫണ്ടുകൾ പരിഗണിച്ചില്ലെന്ന് തങ്ങൾ ചൂണ്ടിക്കാണിച്ചതായും അദ്ദേഹം പറഞ്ഞു.
ഭവനരഹിതർ, ദില്ലി വർഗീയകലാപത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവർ, അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌തില്സെങ്കിൽ സമൂഹവ്യാപനം തടയാനാവില്ലെന്ന് ചൂടാക്കി. ലോക്ക് ഡൗണിന് പിന്നാലെ മോഡിക്ക് താൻ കത്തയച്ചിരുന്നതായും. യാതൊരു റെസ്പോൺസും
കത്തിന് മേലെ ഉണ്ടായില്ലെന്നും യെച്ചൂരി പറഞ്ഞു
Content highlight: CPIM general Secretary sitaram yechury