
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ദില്ലിയിൽ അതിഥി തൊഴിലുകൾ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രാമായണം സീരിയൽ വീണ്ടും പ്രദർശിപ്പിക്കുന്നതിനല്ല കേന്ദ്രസർക്കാർ മുൻഗണന നൽകേണ്ടത് രാജ്യത്തെ ജനങ്ങളുടെ ജീവനടക്കം സംരക്ഷിക്കുന്നതിനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യയിലും ദില്ലയിലുമടക്കം വിവിധ ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പാലയനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സിപിഐ ജനറൽ സെക്രട്ടറിയും രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയത്.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയിരുന്നു. അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ എത്ര തവണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കാര്യമില്ലെന്നും. മോദി സർക്കാർ ഇപ്പോൾ കാട്ടുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Summary: CPI general Secretary d raja talk to media