
കോട്ടയം: ചങ്ങനാശ്ശേരിയില്‍ അന്യസംസ്ഥാന തൊഴിലാളികൾ റോഡുപരോധിച്ചതിൽ പ്രതികരണവുമായി ജില്ലാ കലക്‌ടര്‍ രംഗത്ത്. കളക്ടർ സുധീര്‍ബാബുവാണ് രംഗത്ത് എത്തിയത്. തൊഴിലാളികള്‍ക്കുവേണ്ട എല്ലാകാര്യങ്ങളും പഞ്ചായത്തും ജില്ലാ ഭരണകൂടവും ചെയ്‌തു നൽകിയിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.
തൊഴിലാളുടെ കാര്യങ്ങൾ എല്ലാ നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും കളക്ടർ വ്യക്തമാക്കി. അത് നമ്മള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനുവിരുദ്ധമായി ആരെന്തുചെയ്താലും ശക്തമായ രീതിയിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിപ്പോൾ ഇന്‍സ്റ്റിഗേറ്റ് ചെയ്തതാരാണെന്ന് എനിക്ക് നന്നായറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അത് പിന്നീട് നോക്കാം. ഈ സമയത്ത് അതുനോക്കണ്ടന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അവരിപ്പോൾ ഉന്നയിക്കുന്നത് നാട്ടിലേക്കുതിരിച്ചുപോകണമെന്ന ആവശ്യമാണെന്നും കലക്‌ടര്‍ പറഞ്ഞു. ഭക്ഷണം കമ്മ്യൂണിറ്റികിച്ചന്‍ വഴിവിതരണം ചെയ്‌തപ്പോള്‍ അവര്‍ക്ക് പാകം ചെയ്‌ത ഭക്ഷണം വേണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
അവര്‍ക്ക് കേരളീയഭക്ഷണം പറ്റാത്തതിനാല്‍ സ്വയംപാകം ചെയ്യാന്‍ സാധനങ്ങൾ നല്‍കി. തൊഴിലാളികൽ ആരും തന്നെ ഭക്ഷണമില്ലെന്ന പരാതി പറഞ്ഞിട്ടില്ലെന്നും കലക്‌ടര്‍ പറഞ്ഞു. തൊഴിലാളികൾ ഇപ്പോൾ പറയുന്നത് നാട്ടിലേക്ക് പോകണമെന്നാണ്. എന്നാൽ അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Summary: lockdown changanassery issues