
കോട്ടയം: സംസ്ഥാനത്ത് കഴിയുന്ന അതിഥികളായ തൊഴിലാളികളോട് കാര്യകാരണങ്ങൾ വിശദീകരിച്ച് ബംഗാൾ എംപി. ആർക്കും തന്നെ ആശങ്ക വേണ്ടെന്നും സര്‍ക്കാർ നിങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളോട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപി മഹുവമൊയ്ത്ര.
റെക്കോര്‍ഡ് ചെയ്ത ശേഷം മാധ്യമങ്ങൾക്കയച്ച സംഭാഷണത്തിലൂടെയാണ് മഹുവമൊയ്ത്ര ബംഗാളികളായ തൊഴിലാളികളോട് ഇക്കാര്യം അറിയിച്ചത്. വീടുകളിലേക്ക് ഇപ്പോള്‍ തിരികെ പോകുന്നത് പ്രയാസകരമായ കാര്യമാണെന്നും ആരും തന്നെ വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും മഹുവ വ്യക്തമാക്കി.
മഹുവ മൊയ്ത്രയുടെ ശബ്ദസന്ദേശം ഇങ്ങനെ

ഇന്നലെ ചങനാശ്ശേരിയിലെ പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ചു റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവമൊയ്ത്ര ഓഡിയോ സന്ദേശത്തിലൂടെ അവരെ ആശ്വസിപ്പിച്ചത്.
Content Summary: Kerala protect you’ Bengal trinamool Congress MP