
ന്യൂഡൽഹി: കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം കർണാടകം അടച്ചിട്ട കേരളത്തിലേക്കുള്ള അതിർത്തി തുറക്കണമെന്ന് ഹെെകോടതി. ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാൻ കർണാടക ബാധ്യസ്ഥരാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വ്യക്തമാക്കി. ഇത് സമ്പന്തിച്ച് ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്. എത്രയും വേഗം കാസർഗോഡ് മംഗലാപുരം അതിർത്തി ചികിത്സ അടക്കമുള്ള ആവിശ്യങ്ങൾക്ക് തുറക്കണമെന്നും കോടതി വ്യക്തമാക്കി.
അടച്ചിട്ട പാത തുറക്കാന്‍ കേന്ദ്രസർക്കാർ തയാറാകണമെന്നും. ദേശീയ പാത കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് വരുന്നത്. അതിനാല്‍ കേന്ദ്ര സർക്കാരിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു തരത്തിലുള്ള താമസവും ഉത്തരവ് നടപ്പാക്കുന്നതിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
കേരളത്തിലേക്കുള്ള പാതാ കർണാടകം അടച്ചതോടെ
കഴിഞ്ഞ ദിവസം കാസർഗോഡ് വിദഗ്ധ ചികിത്സ ലഭിക്കാതെ 3 പേര് മരിച്ചിരുന്നു. കേരള കർണാടക അതിർത്തിയിൽ കഴിയുന്ന മലയാളികൾ കൂടുതലായും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കർണാടകയിലെ പ്രമുഖ ആശുപത്രികളെയാണ്. കർണാടകത്തിലെ ആശുപത്രികൾ ഇന്ന് കേരളത്തിൽ നിന്നുള്ളവർക്ക് ചികിത്സ നൽകാൻ ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.