fbpx

പതിനായിരങ്ങൾക്ക് ആശ്വാസമായി; രാജസ്ഥാനിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ അടുക്കളകൾ സജീവം

ന്യൂഡൽഹി: ലോക് ഡൗൺ കാരണം രാജസ്ഥാനിൽ തൊഴിലില്ലാതെ പട്ടിണി കിടക്കുന്നവർക്ക് തുണയായി സിപിഎമ്മിന്റെ ജനകീയ അടുക്കളകൾ. കോവിഡ് തടയുന്നതിനായുള്ള അടച്ചിടൽ ദിവസക്കൂലിക്കാരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് സംസ്ഥാനത്ത്.

ഇവർക്ക് സർക്കാരിൽ നിന്ന് അടക്കം കാര്യമായ സഹായം ഇല്ലാത്ത അവസ്ഥയാണ്. രാജസ്ഥാനിലെ റായ്സിങ്നഗറിൽ ആരും പട്ടിണിയാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് സിപിഐഎം പ്രവർത്തകർ.

റായ്സിങ്നഗറിലെ സിപിഎംന്റെ ഓഫീസിൽ ജനകീയ അടുക്കള പ്രവർത്തനം തുടങ്ങിയിട്ട് ഇന്ന് ദിവസങ്ങളായി. 1000 മുകളിൽ ആളുകൾക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്. യുവ നേതാവും ജില്ലാ സെക്രട്ടറിയുമായ ഷോപ്പത്ത്റാം മെഘ്വാളിൻ മുൻകെെ എടുത്താണ് അടുക്കള പ്രവർത്തിക്കുന്നത്.

സൗജന്യമായി വിഭവങ്ങൾ സമീപ ഗ്രാമങ്ങളിലെ സർപഞ്ചുമാരാണ് എത്തിക്കുന്നത്. സബ്ജിയും പൂരിയും തയ്യാറാക്കിയശേഷം പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ചു നല്കുന്നു. രാജ്യ അതിർത്തിയോളം സിപിഐഎം ന്റെ സൗജന്യ ഭക്ഷണവിതരണം. നീളുന്നു ഈ കോവിഡ് കാലത്തും.

രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ജനകീയ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവശ്യ ഭക്ഷ്യവസ്തുക്കൾ കിറ്റുകളിലാക്കി വിതരണം ചെയ്യുന്നുമുണ്ടെന്നും സംസ്ഥാന സെക്രട്ടറി അമ്രാറാം വ്യക്താക്കി. സിപിഎം പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ചുരു, ഗംഗാനഗർ, ബിക്കാനീർ, സിക്കർ, ജുൻജുനു, ഉദയ്പുർ, ഹനുമൻഗഡ്, ജയ്പുർ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെല്ലാം അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെന്നും പതിനായിരങ്ങൾക്ക് ഇത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

Content Summary: Covid 19 Lockdown, Rajasthan cpim Activists, free food supplies

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button