
ഗാന്ധിനഗർ: മോദിയുടെ ഗുജറാത്തിൽ ഗോമൂത്രത്തിന്റെ പ്രതിദിന ഉപയോഗം കൂടിയതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് 19 വെെറസ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്തതോയാണ് ഈ വർധനവ്. പ്രതിദിന ഉപയോഗം 6,000 ലിറ്റർ ആയെന്നാണ് പ്രമുഖ ബിജെപി നേതാവ് വ്യക്തമാക്കിയത്. രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും ബിജെപി നേതാവുമായ വല്ലഭ് കതിരിയയാണ് ഇക്കാര്യം പറഞ്ഞതെന്ന് ഗുജറാത്തി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് കാലത്ത് സാനിറ്റൈസറെന്ന വിളിപ്പേരുകൂടി ഗോമൂത്രത്തിന് ചില സംഘപരിവാർ സംഘടന പ്രവർത്തകർ ചാർത്തി നൽകിയിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിനായി ദില്ലിയിൽ ഈയിടെ ഗോമൂത്ര സത്കാരം ഹിന്ദു മഹാസഭ നടത്തിയിരുന്നു. എന്നാൽ ഗോമൂത്ര ഉപയോഗത്തിൽ ദില്ലിയെ പോലും കടത്തിവെട്ടിയിരിക്കുകയാണ് മോദിയുടെ ഗുജറാത്ത്.
ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ പശു മൂത്രം ദഹനത്തിന് നല്ലതാണെന്നും. കൂടാതെ ആളുകൾ രോഗ പ്രതിരോധശേഷി കൂട്ടാനും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ബിജെപി നേതാവ് പറയുന്നു . സംസ്‌കരിച്ച ഗോമൂത്രത്തിനാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരെന്നും അദ്ദേഹം പറഞ്ഞതായി
എകണോമിക് ടെെംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
4000ൽ അധികം ഗോശാലകളുള്ള ഗുജറാത്തിൽ ഗോമൂത്രം ശേഖരിക്കുന്നത് 500 എണ്ണത്തിൽ നിന്ന് മാത്രമാണെന്നും. ഗോമൂത്രത്തിന്റെ ആവശ്യകത ഇനിയും കൂടിയാൽ കൂടുതൽ ശേഖരിക്കുമെന്നും വല്ലഭ് കതിരിയ പറഞ്ഞു. ഗോമൂത്രത്തിൽ നിന്നും ദേഹത്ത് അടിക്കുന്ന സ്പ്രേ വികസിപ്പിച്ച ലഭ്ഷങ്കർ പറയുന്നത് ഗോമൂത്രത്തിന് വൈറസ് അടക്കമുള്ള രോഗാണുക്കളെ ആകറ്റാൻ കഴിയുമെന്നാണ്. കോവിഡ് പടരുന്നതോടെ ഗോമൂത്ര സ്‌പ്രേയ്ക്ക് ആവശ്യക്കാർ കൂടിയതായും അദ്ദേഹം പറയുന്നു. പശു മൂത്രത്തിൽ നിന്നും ഇദ്ദേഹം സാനിറ്റൈസറും വികസിപ്പിച്ചെടുത്തിട്ടുണ്ട്.