
ദില്ലി: വരുന്ന ഞായറാഴ്ച 9 മണിക്ക് ലെെറ്റുകൾ അണച്ച് 9 മിനിട്ട് ചെറു വെളിച്ചം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത മോദിക്കെതിരെ രൂക്ഷ വിമർശനമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഇവന്റ്‌മാനേജുമെന്റ് ഒൻപത് പൂജ്യം, മഹാനായൊരു ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞിരന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടും. ആദ്യമതൊരു ദുരന്തമായിട്ട് പിന്നെ പ്രഹസനമായും. ഈ നേരത്ത് 21ാംനൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ടെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
ഈ വരുന്ന ഞായറാഴ്ച 5 ന് രാത്രി ഒൻപതുമണിക്ക് വീട്ടിലെ ലൈറ്റണച്ച് മൊബൈല്‍ ലൈറ്റ് ടോര്‍ച്ച്, എന്നിവ പ്രകാശിപ്പിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള ആഹ്വാനം. മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശിതരൂർ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
Event Management 9.0
A great thinker once said that history repeats itself, first as tragedy, then as farce. In 21st century India, we have farce at the time of tragedy.— Ramachandra Guha (@Ram_Guha) April 3, 2020