
തിരുവനന്തപുരം: കോവിഡ് വൈറസ് തിരിച്ചറിയാനായി റാപ്പിഡ് റെസ്റ്റ് കിറ്റുകൾ തിരുവനന്തപുരത്ത് എത്തിയതായി പിണറായി വിജയന്‍ അറിയിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള എംപി ഫണ്ടുപയോഗിച്ച് എത്തിച്ച ശശിതരൂര്‍ എംപിയെയും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അഭിനന്ദിച്ചു.
1000 ന് അടുത്ത് റാപ്പിഡ്ടെസ്റ്റ് കിറ്റുകളാണ് ഇന്ന് കേരളത്തിൽ എത്തിയത്. തരൂരിന്റെ എം.പി ഫണ്ടിൽ നിന്നുമാണ് റാപ്പിഡ്ടെസ്റ്റ് കിറ്റുകൾ സജ്ജമാക്കിയത്. വരുന്ന ഞായറാഴ്ച 2000 എണ്ണം കൂടി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ കിറ്റുകള്‍ വഴി രണ്ടരമണിക്കൂർ കൊണ്ട് കൊവിഡ് ഉണ്ടോ ഇല്ലയോ എന്നറിയാം. നിലവില്‍ ഫലത്തിനായി ആറ് മുതൽഏഴ് മണിക്കൂറുകള്‍ വരെ എടുക്കും.
57 ലക്ഷം രൂപ എംപിഫണ്ടില്‍ നിന്നും ചെലവിട്ടാണ് ശശിതരൂര്‍ 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിൽ എത്തിക്കുന്നത്. സമൂഹ വ്യാപനം കണ്ടെത്തി തടയാൻ ടെസ്റ്റ് കിറ്റുകള്‍ കൂടുതല്‍ എത്തുന്നതോടെ സഹായകുമെന്നും പിണറായി വിജയൻ പറഞ്ഞു. എംപി ഫണ്ട് ഉപയോഗിച്ച് സുരക്ഷാ കിറ്റുകൾ, 250 ഫ്ലാഷ് തെര്‍മ്മോ മീറ്റർ, എന്നിവകൂടി എത്തിക്കുമെന്നാണ് തരൂര്‍ പറഞ്ഞിട്ടുള്ളത്.
Content Summary: 1000 Rapid Test Kits Reached in the State; CM congratulates Shashi Tharoor MP