
ന്യൂഡൽഹി: ഞായറാഴ്ച രാത്രി 9ന് ഒമ്പതുമിനിറ്റുനേരം വൈദ്യുത ലെെറ്റ് അണച്ച്, മൊബൈൽ ഫ്ളാഷോ മെഴുകുതിരിയോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കോവിഡ് വ്യാപനത്തിനെതിരെ ഉള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന മോദിയുടെ പരാമർശത്തെ ട്രോളി മുൻ മന്ത്രിയും ശിവസേന എംപിയുമായ സഞ്ജയ് റാവത്ത്.
ദീപം തെളിയിക്കാൻ പ്രധാനമന്ത്രി പറഞ്ഞതിന്റെ പേരിൽ പ്രവർത്തകർ വീടുകത്തിക്കില്ല എന്ന് പ്രത്യാശിക്കാമെന്നാണ് സഞ്ജയുടെ പരിഹാസം.
കൈയടിക്കാൻ ആവശ്യപ്പെട്ടപ്പോൾ റോഡുകളിൽ തിങ്ങി നിറഞ്ഞ് അവർ ഡ്രംകൊട്ടി. ചെറു ദീപം തെളിയിക്കാൻ പറഞ്ഞതിന് അവർ വീടുകത്തിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് താനിപ്പോൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർ ഞങ്ങളും ഈ ദീപംതെളിയിക്കാം, നിലവിലുള്ള സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ എന്താണ് സർക്കാർ ചെയ്യുന്നത്? എന്ന് പറയണമെന്നും. അദ്ദേഹം പറഞ്ഞു.
When people were asked to clap , they crowded the roads and beat drums , I just hope now they don’t burn down their own houses , sir ‘diya to jalalenge ‘ but please tell us what the government is doing to improve condition
— Sanjay Raut (@rautsanjay61) April 3, 2020
Content Summary: shivsena MP Sanjay rawat twit