
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിനും പിണറായി വിജയനും അഭിനന്ദനം അറിയിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനം തടയാൻ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തത്തിൽ സംതൃപ്തിയുണ്ടെന്നും ലോക്സഭാ സ്പീക്കര്‍ വ്യക്തമാക്കി.
കേരളത്തിന്റെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ടെലിഫോണിൽ കോൺടാക്റ്റ് ചെയ്താണ് ഓംബിര്‍ല അഭിനനന്ദനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദനം അറിയിക്കണമെന്നും ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
കേരള സർക്കാർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നടത്തുന്ന ഇടപെടലുകൾ മാതൃകയാണെന്നും. രോഗ വ്യാപനം ഉയര്‍ന്നിട്ടും മരണ സംഖ്യ തടയാൻ കേരളത്തിന് കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വിലയിരുത്തിയിരുന്നു
Content Summary: Covid resistance; Congratulations to the Chief Minister and Kerala: Speaker of the Lok Sabha