fbpx

കൊറോണ; ദുരന്ത നിവാരണത്തിന് സംസ്ഥാനത്തിന് 157 കോടി മാത്രം; കേരളത്തിന് കേന്ദ്രത്തിന്റെ കടുത്ത അവ​ഗണന; മഹാരാഷ്ട്രയ്ക്ക് 1611 കോടിയും, യുപിക്ക് 966 കോടിയും അനുവദിച്ചപ്പോൾ കേരളത്തിന് 157 കോടി മാത്രം

തിരുവനന്തപുരം: കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ വിവേചനം. സംസ്ഥാനങ്ങൾക്കുള്ള ദുരന്തനിവാരണ നിധി വിതരണത്തിലാണ് വിവേചനപരമായ നിലപാട് കേന്ദ്രം സ്വീകരിച്ചത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായ കേരളത്തിന് കേന്ദ്രം നൽകിയത് 157 കോടി രൂപ മാത്രം.

കോവിഡ് ബാധിതർ വളരെ കുറവുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അടക്കം കേരളത്തേക്കാൾ കൂടുതൽ തുക കേന്ദ്രം അനുവദിച്ചു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേരളത്തേക്കാൾ കൂടുതൽ തുക അനുവദിച്ചു. സംസ്ഥാനങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് കേന്ദ്രം തുക അനുവദിച്ചതു.

കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയ്ക്ക് 1611 കോടിയാണ് കേന്ദ്ര സർക്കാർ നൽകിയത്. എന്നൽ രണ്ടാമതുള്ള കേരളത്തിന് കേന്ദ്രം നൽകിയത് വെറും 157 കോടി രൂപ മാത്രമാണ്. രോഗിയുടെ യുപിക്ക് 966 കോടിയും. മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 600 കോടി രൂപവരേയും കേന്ദ്ര സർക്കാർ നൽകി. 910 കോടി രൂപയാണ് മധ്യപ്രദേശിന് നൽകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 500 കോടിയിലധികം രൂപ ഏകദേശം നൽകി. 510 കോടി രൂപ തമിഴ്നാടിനും കേന്ദ്രം നൽകി.

Maharahstra ₹1611 core
kerala ₹157 core
Uttar Pradesh ₹966 crore,
Odisha ₹802 crore,
Rajasthan ₹740 crore,
Bihar ₹708 crore,
Gujarat ₹662 crore
Madhya Pradesh ₹910 crore.

Andhra Pradesh ₹555 crore,
West Bengal ₹505 crore,
Tamil Nadu ₹510 crore,
Uttarakhand ₹468 crore,
Chattisgarh ₹216 crore,
Assam ₹386 crore,
Haryana ₹245 crore,
Jharkhand ₹284 crore,
Himachal Pradesh ₹204 crore,
Karnataka ₹395 crore,
Telengana ₹224 crore,
Punjab ₹247 crore,
Arunachal Pradesh ₹125 crore,
Manipur ₹21 crore,
Mizoram ₹23 crore,
Meghalaya ₹33 crore,
Nagaland ₹20 crore,
Tripura ₹34 crore.

Content Highlight: Covid 19 share: discrimination against Kerala

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button