
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്കുള്ള അതിര്‍ത്തികൾ കേരളം മണ്ണിട്ട് മൂടിയെന്ന വ്യാജവാര്‍ത്തയോട് കേരള മുഖ്യമന്ത്രി പ്രതികരിക്കുന്ന ഭാഗം. ട്വീറ്റിലുടേ ഷെയര് ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.
വീഡിയോയിൽ വഴി മണ്ണിട്ട് അടക്കാനൊരു ചിന്ത പോലും കേരളം നടത്തിയിട്ടില്ലെന്നും. തമിഴ്ജനതയെ നമ്മുടെ സ്വന്തം സഘോദരങ്ങളായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഈ ഭാഗമാണ് തമിഴ്നാട് സിഎം ഷെയർ ചെയ്തിരിക്കുന്നതും.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ സഹോദരീസഹോദരന്മാരായി സ്നേഹിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും. എല്ലാ കഷ്ടപ്പാടുകളിലും തമിഴ്‌നാട് കേരള സംസ്ഥാന സഹോദരങ്ങളുടെ കൂട്ടാളിയാകുമെന്ന് ഞാൻ ഊഷ്മളമായി പ്രഖ്യാപിക്കുന്നു എന്നും. ഏത് വേദനയിലും കേരളത്തിന് ഒപ്പമുണ്ടാകുമെന്നും. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നേക്കുമായി വളരട്ടെയെന്നും പളനിസ്വാമി ട്വീറ്റ് ചെയ്തു.
തമിഴ്‌നാട് കേരളത്തെപ്രളയകാലത്തും കൈയയച്ച് സഹായിച്ചിരുന്നു. ലോഡ് കണക്കിന് അവശ്യ സാധനങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തിയത്. ദുരന്തസമയത്ത് തമിഴ്‌നാടിന് സഹായവുമായി കേരളവും രംഗത്തെത്തിയിരുന്നു.
கேரள மாநிலம், தமிழக மக்களை சகோதர சகோதரிகளாக அன்பு பாராட்டுவதில் மகிழ்ச்சியடைகிறேன். அனைத்து இன்ப துன்பங்களிலும் கேரள மாநில சகோதர சகோதரிகளின் உற்ற துணையாக தமிழகம் இருக்கும் என அன்போடு தெரிவித்துக் கொள்கிறேன்.
இந்த நட்புறவும் சகோதரத்துவமும் என்றென்றும் வளரட்டும்! @vijayanpinarayi pic.twitter.com/W0eMAVbMPm
— Edappadi K Palaniswami (@CMOTamilNadu) April 4, 2020
Content Summary: Tamil Nadu CM edappadi palanisamy Twit