
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി
ദീപം തെളിയിക്കൽ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി. മമ്മൂട്ടിയുടെ വീഡിയോ ഷെയർ ചെയ്താണ് മോദി നന്ദി പറഞ്ഞത്.
സാഹോദര്യത്തിനായും ഐക്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊറോണക്ക് എതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് ആവശ്യമെന്നും. നന്ദിമമ്മൂ മോദി ട്വീറ്റ് ചെയ്തു.
ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ ഇന്നലെയാണ് മമ്മൂട്ടി ഫേസ്ബുക്ക് ട്വിറ്റർ എന്നിവടങ്ങളിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വെെറലായി മാറിയിരുന്നു.