
ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ചില നിർദേശങ്ങളുമായി സോണിയാ ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിനായി എംപിമാരൂടെ അടക്കം ഫണ്ടുകൾ സർക്കാർ വെട്ടിചുരുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് സോണിയയുടെ നിർദേശം.
കൊറോണ പ്രതിരോധത്തിനായി സജ്ജമാക്കിയ പിഎം കെയർഫണ്ട‌് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും സോണി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താൻ സഹായകമാകുമെന്നും സോണിയ മോദിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ ചിലവുചുരുക്കി അതോടൊപ്പം ഫണ്ടിലേക്കുപണം കണ്ടെത്താൻ സോണിയ ചില
നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോഡി, മറ്റുമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ അടക്കം ഒരുവർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണമെന്നും സോണിയ ഗാന്ധി പറയുന്നു.
പരസ്യ പ്രചരണങ്ങൾക്കായി കേന്ദ്ര സർക്കാർ വരുന്ന ഒരു വർഷത്തേക്ക് പണം ചിലവാക്കരുതെന്നും കോൺഗ്രസ് നേതാവ് നിർദേശിക്കുന്നു. കേന്ദ്രസർക്കാർ ഓഫീസുകളും പുതിയ മന്ദിരങ്ങളും നിർമ്മിക്കാനുള്ള പദ്ധതികൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നും സോണിയ ഗാന്ധി നിർദേശിക്കുന്നു.
Content Summary: Congress leader Sonia Gandhi send mail on Narendra modi