
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ കോവിഡ് മഹാമാരിയാൽ ഇന്ത്യയുടെ മുൻഗണന രാജ്യത്തെ ജനങ്ങളെ ചികിത്സിക്കുന്നതിനാകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയത്ത് ഭീഷണിക്കും സമ്മർദ്ധത്തിനും വഴങ്ങി മോഡി ദൗർലഭ്യമുളള മരുന്നുകൾ മുഴുവൻ നൽകരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പ്രധാനമന്ത്രി നിൽക്കരുതെന്നും യെച്ചൂരി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാൻ അമേരിക്കയിലേക്ക് മരുന്നുകൾ കയറ്റിയയച്ചില്ലെങ്കില്‍. ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തുടർന്ന് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകയറ്റുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രസർക്കാർ ഇളവ് വരുത്തിയിരുന്നു.
Content Summary: CPIM general Secretary sitaram yechury, medicine importing issues