
കണ്ണൂർ: കോവിഡ് 19 ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മാഹി ചെറുകല്ലായി സ്വദേശി മരിച്ചു. മെഹ്റൂഫ് 71 ആണ് മരിച്ചത് പരിയാരം മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും വൃക്കരോഗവും കാരണം 4 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം.
ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന‌് ഈ മാസം ഒന്നിന‌് ഇദ്ദേഹത്തെ തലശ്ശേരി ആശുപത്രിയിലും അവിടൂന്ന് വേറെ ആശുപത്രിയിലും. ഏഴാം തിയതി കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റി.
കോവിഡ് ബാധിച്ച ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നതിനാൽ കൂടുതൽ വിവരം ശേഖരിക്കാനായില്ല. നാല‌് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കോവിഡ‌് ബാധിച്ചുള്ള ആദ്യമരണമാണ് പുതുച്ചേരി സംസ്ഥാനത്ത‌്.