
മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്രയില്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ്താക്കറെ. കൂട്ടത്തോടെ തൊഴിലാളികളെത്തിയത് കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ വിവരങ്ങൾ അവരുടെ വികാരങ്ങൾ മുതലെടുത്തു കൊണ്ട് പ്രചരിപ്പിക്കരുതെന്നും ഉദ്ധവ് പറഞ്ഞു.
“കുടിയേറ്റക്കാരായ തൊഴിലാളികളുടെ വികാരങ്ങള്‍ വച്ചുകളിക്കരുത്. ഞാൻ മുന്നറിയിപ്പ് നല്‍കുകയാണ്, അവര്‍ പാവങ്ങളാണ്. സര്‍ക്കാര്‍ തൊഴിലാളികളോട് ഒപ്പമുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും. ഉദ്ധവ് താക്കറെ പറഞ്ഞു.”
അതേസമയം, തൊഴിലാളികള്‍ ഭക്ഷണം അടക്കം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ എത്തിയതെന്ന ആരോപണം മഹാരാഷ്ട്ര മുഖ്യമന്ത്രി നിഷേധിച്ചു. ലോക്ക് ഡൗൺ അടുത്ത മാസം 3 വരെ നീട്ടിയതിനുപിന്നാലെയാണ് ബാന്ദ്രയില്‍ വലിയ രീതിയില്‍ തൊഴിലാളികള്‍ ഒന്നിച്ച് കൂടി പ്രതിഷേധിച്ചത്.
Content Summary: Maharashtra CM in response to protests by workers