
ബംഗളൂരു: കർണാടകയിലെ കൊവിഡ് 19 ബാധിത മേഖലയ്ക്ക് തൊട്ട് അടുത്ത് കലബുറഗിയിൽ നിയന്ത്രണം ലംഘിച്ച് രഥോത്സവം നടത്തി ഭക്തൻ. ഇരുനൂറിന് അടുത്ത് ആളുകൾ രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിൽ നടന്ന രഥോൽസവ ആഘോഷത്തിൽ പങ്കെടുത്തു.
അതേസമയം ലോക്ക്ഡൗൺ ലംഘിച്ചതിന് ക്ഷേത്രത്തിന്റെ ഭാരവാഹികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. കൊറോണ ബഫർസോണിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയെള്ള ക്ഷേത്രത്തിലാണ് ക്ഷേത്രോത്സവം നടന്നത്.
സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഉത്സവാഘോഷത്തിൽ തേരുവലിക്കുന്ന വീഡിയോ ട്വീറ്റിലുടെ പുറത്തുവന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ് കലബുറഗി സ്ഥലത്ത് ഇരുപതോളം പേർ ചികിത്സയിലുണ്ട്. കർണാടകയിലെ തുമകൂരുവിൽ ഏപ്രിൽ പത്തിന് ബിജെപി എംഎൽഎ പറിന്നാൾ ആഘോഷം സംഘടിപ്പിച്ചതും കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
In Kalaburagi district, a local chariot fair took place in Chittapur taluk.
Where are the police, district authorities???? What #LockdownExtended@CMofKarnataka @drashwathcn @UmeshJadhav_BJP pic.twitter.com/GWO9MGBpHo
— Nolan Pinto (@nolanentreeo) April 16, 2020