
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ ദരിദ്രരെ ലോക്ക്ഡൗണ്‍ കാലത്തും സഹായിക്കാതിരിക്കുന്ന ഹൃദയശൂന്യരാണ് കേന്ദ്രമെന്ന് ചിദംബരം തുറന്നടിച്ചു.
പാവപ്പെട്ട ആളുകളുടെ കൈയില്‍ പണമില്ലെന്നതിന്റെ തെളിവാണ് ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണത്തിനായി എത്തുന്നവരുടെ നീണ്ടനിരയെന്നും. ഈ കാഴ്ച ഹൃദയശൂന്യമായവര്‍ക്കെ ഒന്നുംചെയ്യാതെ നോക്കി നില്‍ക്കാനാകൂ എന്നും ചിദംബരം പറഞ്ഞു
പാവപ്പെട്ടവന് പണംനല്‍കി വിശപ്പകറ്റാനും അന്തസുകാക്കാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കാന്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ചിദംബരം ചോദിക്കുന്നു.