
ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് നിര്യാതനായി. ദില്ലിയിലെ ഓൾഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്ന് രാവിലെയാണ് ആനന്ദ്സിങ് ബിസ്ത് 89 നിര്യാതനായത്.
ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വളരെ മോശമായതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. എന്ന് ആശുപത്രി അതിക്യതർ അറിയിച്ചു.
യുപി സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയി പ്രവർത്തിച്ച ആനന്ദ്സിങ്. അതേസമയം സംസ്കാര ചടങ്ങുകൾ എപ്പോഴാണെന്ന വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.