
ചെന്നൈ: രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയ ആളുകളെ ബാങ്ക് ലോണ്‍ എടുത്തിട്ടായാലും തന്നാൽ കഴിയും വിധം സഹായിക്കുമെന്നാണ് നടൻ പ്രകാശ് രാജ്
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്റെ സമ്പാദ്യമെല്ലാം ഇപ്പോൾ തീര്‍ന്ന്കൊണ്ടിരിക്കുകയാണ് ഇത്തരം കുടുംബങ്ങളെ കടംവാങ്ങിയിട്ടായാലും ഞാൻ സഹായിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡീന്റെ പശ്ചാത്തലത്തില്‍ പണിയില്ലാതെ ജീവിതം വഴിമുട്ടിയ ഒരുപറ്റം തീരെ പാവപ്പെട്ട ആളുകള്‍ക്ക് മരുന്നുകളും ഭക്ഷണവും അടക്കം വിതരണം ചെയ്ത് കൈത്താങ്ങാവുകയാണ് പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ അടക്കം അദ്ദേഹത്തിന്റെ ഈ മാതൃകയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
അദ്ദേഹം പ്രകാശ്.രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ആളുകളെ സഹായിക്കുന്നത്. പച്ചക്കറി അരിയുമുള്‍പ്പെടെയുള്ള അവിശ്യ സാധനങ്ങളാണ് വീടുകളില്‍ എത്തിച്ച് നൽകുന്നത്. ഫാം ഹൗസിലേയും പ്രൊഡക്ഷൻ കമ്പനിയിലേയും ജോലിക്കാർക്ക് ശമ്പളം അടക്കം മുടങ്ങാതെ അദ്ദേഹം നൽകിയിരുന്നു ഒരു മാസത്തെ ശമ്പളം അഡ്വാൻസായാണ് അദ്ദേഹം നൽകിയത്.