
ന്യൂഡൽഹി: രാജ്യത്ത് ആയിരങ്ങൾ തൊഴിൽ രഹിതരായി പട്ടിണി കിടക്കുമ്പോൾ. കൂടുതൽ അരി ഇവർക്ക് ലഭ്യമാക്കാൻ പ്രതിപക്ഷ പാർട്ടികൾ ആവിശ്യപെടുമ്പോൾ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 5 കിലോ അരി വിതരണം സപ്ലേയ്ക്ക് എത്തിയതിനു പിന്നാലെ. ഫുഡ്കോർപ്പറേഷനിൽ മിച്ചമുള്ള അരി ഉപയോഗിച്ച് കേന്ദ്രം ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാനുള്ള എഥനോൾ നിർമിക്കാൻ കേന്ദ്രസർക്കാർ നീക്കം.
പാചകവാതക പെട്രോളിയം, വകുപ്പ് മന്ത്രി അധ്യക്ഷനായ ബയോഫ്യുവൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. മിച്ചമുള്ള അരി ഗോതമ്പ് അടക്കം എഥനോൾ ആയി മാറ്റാൻ ദേശീയബയോഫ്യുവൽ നയം അനുവദിക്കും എന്നാണ് പ്രകൃതിവാതക പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് സബ്സിഡി നിരക്കിൽ 80 കോടി ആളുകൾക്ക് 5 കിലോ ഭക്ഷ്യധാന്യമാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ കാരണം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് തൊഴിലില്ലാതായതോടെ ദില്ലിയിൽ അടക്കം ഒരു നേരത്തെ ഭക്ഷണത്തിനായി 2 കിലോമീറ്ററാണ് ക്യൂ നിൽക്കുന്നത്.