
മുംബൈ: മഹാരാഷ്ട്രയിലുള്ള പാല്‍ഘാറിൽ സന്യാസി അടക്കം 3 പേരെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ആളുകളിൽ മുസ്‌ലിങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്താക്കി. സാമൂഹിക മാധ്യമങ്ങളിൽ അടക്കം മുസ്ലീം ജിഹാദികളാണ് ഇതിന് പിന്നാലെന്ന് ചൂണ്ടിക്കാട്ടി വ്യപകമായ രീതിയിൽ നുണപ്രചാരണം നടക്കുന്നുണ്ട് ഇതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 101 പേരെയാണ് ഇത് വരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഈ 101 പേരിൽ ആരും തന്നെ മുസ്‌ലിങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ സംഭവത്തിൽ വര്‍ഗീയതയുടെ നിറം നല്‍കരുതെന്നും മന്ത്രി വ്യക്തമാക്കി.
ഈ കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് നല്‍കിയതായും മന്ത്രി പറഞ്ഞു. കൊവിഡുമായി ബന്ധപെട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടെ ആണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ സമയം രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും, കൊവിഡിനെ 19 നെ പ്രതിരോധിക്കാനുള്ള സമയമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.