
മുംബൈ: മതസ്പര്‍ധ പരത്തുന്ന പരാമര്‍ശങ്ങള്‍ ചാനൽ ചർച്ചയിൽ ഉന്നയിച്ചതിന്റെ പേരില്‍ അർണാബിനെതിരെ കേസെടുത്തതിന് പിന്നാലെ. റിപ്പബ്ലിക് ടിവി എഡിറ്റര്‍ കൂടിയായ അർണാബിനും ഭാര്യക്കുമെതിരെ ആക്രമണം നടന്നതായി റിപ്പോർട്ട്. മുംബൈയിൽ വച്ചാണ് അക്രമം നടന്നത്.
ഇന്നലെ രാത്രി നടന്ന ചാനൽ ചർച്ചകൾക്ക് പിന്നാലെ അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അർണബും ഭാര്യയും സഞ്ചരിച്ച കാറിനുനേരെ ആക്രമണം നടന്നതെന്നാണ് അര്‍ണാബ് ഗോസ്വാമിയുടെ ആരോപണം.
മോട്ടോർ ബൈക്കിൽ പിന്തുടർന്ന് എത്തിയ രണ്ടുപേർ കാറിനെ ആക്രമിക്കുകയും. അർണാബിന്റെ കാറിന് മുന്നിൽ ആക്രമണകാരികൾ ബൈക്ക് ഇടിച്ചു നിർത്തിയെന്നാണ് അർണബിന്റെ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൈക്കിനെ ഇടിക്കാതെ കാർ നിർത്തിയതോടെ ബെെക്കിൽ നിന്ന് ചാടിയിറങ്ങിയവർ ആക്രമിക്കുകയും ചെയ്തതായാണ് ചാനൽ റിപ്പോർട്ട് ചെയ്തത്. കാറിന്റെ ചില്ലുകൾ തകർത്തായും റിപ്പോർട്ട് ഉണ്ട്. അക്രമികൾ കാറിനുമുകളിൽ കരിയോയിൽ ഒഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായും അര്‍ണാബ് വ്യക്താക്കി.
ആക്രമണത്തിന് പിന്നില്‍ സോണിയയും വദ്രാ കുടുംബവുമാണെന്നും കോണ്‍ഗ്രസ് ഗുണ്ടകളാണ് അക്രമിച്ചതെന്നാണ് അര്‍ണാബ് ആരോപണം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സോണിയ ഗാന്ധിയാണെന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞു.
Content Summary: arnab goswami, Sonia Gandhi