
ന്യൂദല്‍ഹി: ഒരുമിച്ചുനിന്ന് കോവിഡിനെതിരെ പോരാടേണ്ട സമയത്ത് വിദ്വേഷത്തിന്റെയും വര്‍ഗീയുടെയും വൈറസ്ംപടര്‍ത്തുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി.
കോണ്‍ഗ്രസിന്റെ ദില്ലിയിൽ നടന്ന വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തിലാണ് സോണിയാ ഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചത്. കൊവിഡ് വെെറസ് കൂടുതൽ ആളുകളിലേക്ക് വര്‍ദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
വെെറസ് സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുന്നതിനും വൈറസ് ബാധ ആളുകളിൽ കണ്ടെത്താനും ബദല്‍ മാർഗം ഇല്ലാത്തതിനെക്കുറിച്ചും പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ച് പറഞ്ഞതായും സോണിയാ ഗാന്ധി പറഞ്ഞു. അതേസമയം രാജ്യത്ത് ഇപ്പോഴും മന്ദഗതിയിലാണ് പരിശോധന നടന്നുകൊണ്ടിരിക്കുന്നതെന്നും സോണിയാ കുറ്റപ്പെടുത്തി.
കൊവിഡിന്റെ വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ഡൗൺ ആഘാതം കാരണം 12 കോടി തൊഴില്‍ നഷ്ടമായതായും ഈ സാഹചര്യം വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.