
താനെ: സാധനങ്ങൾ കൊണ്ടുവന്ന ഡെലിവറി ബോയി മുസ്ലിം ആയതിന്റെ പേരിൽ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. താനെയിലുള്ള കാഷിമോരയിലാണ് കോവിഡ് കാലത്തും പ്രസ്തുത സംഭവം നടന്നത്.
ഗജാനന്‍ ചതുര്‍ വേദിയെന്ന ആളാണ് ബോയ് മുസ്ലിം ആയതിനാല്‍ ഡെലിവറി ബോയിയിൽ നിന്ന് ഓര്‍ഡര്‍ കെെപ്പറ്റാൻ തയ്യാറാകാതിരുന്നത്.
ഡെലിവറി ബോയിയുടെ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോവിഡ് രാജ്യത്ത് കൂടുതൽ വ്യാപിച്ച സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഡെലിവറി ബോയിമാർ സാധനങ്ങൾ എത്തിക്കുന്നത്.