
മുംബൈ: കേന്ദ്രമന്ത്രിയും എൻഡിഎയുടെ പ്രമുഖ നേതാവുമായ രാംദാസ് അഠാവ്‌ലെയുടെ അംഗരക്ഷകന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടീവിയാണ് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്.
‘ഗോ കൊറോണ കൊറോണ ഗോ ബാക്ക്’ എന്ന മന്ത്രം ചൊല്ലി കൊറോണയ്ക്കെതിരെ പ്രാർഥന നടത്തി ഏതാനും ആഴ്ചകൾ മുൻപ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ല സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസത്തിന് ഇരയായിരുന്നു.
അദ്ദേഹത്തിന്റെ ബാന്ദ്രയിലുള്ള വീട്ടിലെ അംഗരക്ഷകനാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. 5 ദിവസം മുമ്പായിരുന്നു പരിശോധനയെന്നാണ് സൂചനകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണ്.