
സിയൂള്‍: കൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്‍ ജീവനോടെയുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നതായും ദക്ഷിണകൊറിയ വ്യക്താക്കി. പൊതു പരിപാടിയിൽ കിംനെ കാണാതായതോടെയാണ് അഭ്യൂഹം പരന്നത്. കിംന്റെ ആരോഗ്യനില വളരെ മോശമായെന്നും അദ്ദേഹം മരിച്ചതായും ചില അന്തര്‍ദേശീയ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട് വന്നിരുന്നു.
എന്നാല്‍ ഈ ആരോപണം എല്ലാം തള്ളുകയാണ് ദക്ഷിണകൊറിയന്‍ മുൻ സുരക്ഷാ ഉപദേഷ്ടാവ് മൂന്‍ ജങ് ഇന്‍. സിഎന്‍എന്നിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതും.
അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയതായും. തുടർന്ന് സ്ഥിതി മോശമായതായും റിപ്പോർട്ട് ഉണ്ടായിരുന്നു. കിം ഹൃദയ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് കൊറിയന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലാണ് ഏപ്രില്‍ 11ന് കിം അവസാനമായി പങ്കെടുത്തത്. ആ യോഗത്തിനുശേഷമാണ് അദ്ദേഹം ചികിത്സക്ക് പോയത്. അമിതമായ മദ്യപാനവും പുകവലിയുമാണ് അസുഖം മൂര്‍ച്ഛിക്കാന്‍ കാരണമെന്നാണ് റിപ്പോർട്ട്.