
ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അധിക സാമ്പത്തിക ബാദ്ധ്യത. സർക്കാർ ജീവനക്കാർക്ക് മെയ്മാസത്തിലും പകുതി ശമ്പളം മാത്രമേ നൽകൂ എന്ന് ആന്ധ്രാ സർക്കാർ.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അടക്കം പെൻഷനും പാതിയെ നൽകൂയെന്നും ആന്ധ്രാപ്രദേശ് സർക്കാർ അധികൃതർ വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ മാസവും പാതി ശമ്പളമാണ് സംസ്ഥാനം നൽകിയിരുന്നത്.
അതേസമയം ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള കേരള സർക്കാരിന്റെ ഉത്തരവ് കത്തിച്ചാണ് ഇവിടെ ഉദ്യോഗസ്ഥർ പ്രതിഷേധിച്ചതെങ്കിൽ ആന്ധ്രാപ്രദേശിൽ അത്തരം പ്രതിഷേധങ്ങൾ ഇല്ല.
ആറ് ദിവസത്തെ ശമ്പളം സർക്കാരിന് ഉത്തരവിലൂടെ പിടിച്ചുവെയ്ക്കാനുള്ള ഉത്തരവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കുകയും.
ഉത്തരവ് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഉത്തരവ് 2 മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളം സാമ്പത്തിക പ്രതിസന്ധിയെന്ന പേരുപറഞ്ഞ് പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.