
മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി മെഹുൽ ചോക്സിയുൾപ്പെടെയുള്ള അമ്പത് പേരുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളി. 68,607 കോടിക്ക് അടുത്ത തുകയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ബാങ്ക് വിവരം വെളിപ്പെടുത്തിയത്.
വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ഫെബ്രുവരി 16ന് കൊടുത്ത അപേക്ഷയിലാണ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. സാകേത് ഗോഖലെ വ്യക്തമാക്കുന്നത് ആർബിഐ നൽകിയ മറുപടിയിൽ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങളാണ് ഉള്ളതെന്നാണ്. 2019 സെപ്റ്റംബർ വരെ വായ്പ തിരികെ അടയ്ക്കാത്ത 50 ആളുകളൂടെ വായ്പാ കുടിശ്ശിക അടക്കം ബാങ്കുകൾ 68,607 കോടിരൂപയുടെ തുകയാണ് എഴുതി തള്ളി എന്നാണ് ബാങ്ക് വ്യക്തമാക്കിയത്.
ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡെന്ന വിവാദ കമ്പനിക്ക് 5,492 കോടി രൂപ കുടിശ്ശിക ഉണ്ട്. മറ്റുകമ്പനികളായ ഗിലി ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് അടക്കം 1,447 കോടിരൂപയും. എന്നാൽ ചോക്സിയിപ്പോൾ രാജ്യത്തിനുപുറത്താണ്.
ആർ.ഇ.ഐ അഗ്രോലിമിറ്റഡെന്ന സന്ദീപ് ജുജുൻവാലയുടെ സ്ഥാപനം സ്ഥാപനമാണ്. രണ്ടാമത്തെ കുടിശ്ശികക്കാരൻ. 4,314 കോടിയാണ് കുടിശ്ശിക. ഇന്ത്യവിട്ട മറ്റൊരു രത്ന വ്യാപാരി ജെയതിന് 4,076 കോടിയാണ് കുടിശ്ശിക. റോട്ടോമാക് ഗ്ലോബൽ. കുഡോസ് കെമി, രുചി സോയ ഇൻഡസ്ട്രീസ് (രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ) , സൂം ഡെവലപ്പേഴ്സ് അടക്കം ഉള്ള സ്ഥാപനങ്ങൾ 2000 കോടിക്ക് നേരെയാണ് വായപാ കുടിശ്ശിക.
18 കമ്പനികളാണ് 1000 കോടിമുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയവരിൽ ഉള്ളത്. ഇതിൽ മല്യയുടെ കിങ്ഫിഷറും ഉണ്ട്. അതേസമയം 1000 കോടിയിൽ താഴെകുടിശ്ശിക ഉള്ള 25 സ്ഥാപനങ്ങളുമുണ്ട്. ഈ രീതിയിൽ വായ്പ അടക്കാത്ത 50 പേരാണ് ഉള്ളത്
ബാങ്ക് തട്ടിപ്പ് നടത്തിയ അമ്പതോളം പ്രമുഖരുടെ പേര് വിവരങ്ങൾ കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചതിന്റെ സത്യം ഇതാണെന്ന് വാർത്ത പുറത്തു വന്നതിനു പിന്നാലെ രാഹുൽ ഗാന്ധി വ്യക്തമാക്കി. ഈ 50 പേർ ഭരണകക്ഷിയുടെ സുഹൃത്തുക്കൾ ആതിനാലാണ്. പാർലമെന്റിൽ ബി.ജെ.പി വിവരങ്ങൾ മറച്ചുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
संसद में मैंने एक सीधा सा प्रश्न पूछा था- मुझे देश के 50 सबसे बड़े बैंक चोरों के नाम बताइए।
वित्तमंत्री ने जवाब देने से मना कर दिया।
अब RBI ने नीरव मोदी, मेहुल चोकसी सहित भाजपा के ‘मित्रों’ के नाम बैंक चोरों की लिस्ट में डाले हैं।
इसीलिए संसद में इस सच को छुपाया गया। pic.twitter.com/xVAkxrxyVM
— Rahul Gandhi (@RahulGandhi) April 28, 2020