
മുംബൈ: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് കുരുക്ക് മുറുകുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന സംഭവത്തെ തുടർന്ന് അർണബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഗോസ്വാമി ക്കെതിരെ റാസ എജ്യുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായ ഇർഫാൻ ഷെയ്ക്ക് മുംബൈ പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ എഫ്ഐആർ ഇട്ടത്. ഗോസ്വാമിയെ കൂടാതെ ചാനലിലെ രണ്ടുപേർക്കെതിരെരും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റിപ്പബ്ലിക് ചാനലിലൂടെ ഏപ്രിൽ 29ആം തിയതി ബാന്ദ്രയിലെ മുസ്ലീം പള്ളിയെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തെറ്റായ പരാമർശം നടത്തിയെന്നാണ് അർണബിനെതിരായ കേസ്. പള്ളിക്ക് മുൻപിൽ വൻ ആൾക്കൂട്ടം തടിച്ചു കൂടിയ ചിത്രങ്ങളാണ് ചാനൽ പുറത്തുവിട്ടതും. ഇതിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശം ഉയർത്തിയതും.
എന്നാൽ അത് ലോക്ക് ഡൗൺ ഏപ്രിൽ 14ന് നീട്ടിയതിനെ തുടർന്ന് അതിഥി തൊഴിലാളികൾ തിരികെ പോവണമെന്ന ആവശ്യമുയർത്തി സംഘം ചേർന്ന് പ്രതിഷേധം നടത്തിയതിന്റെ ചിത്രമായിരുന്നു ചാനൽ മനപൂർവം തെറ്റിദ്ധരിപ്പിക്കാൻ പുറത്തുവിട്ടതെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
കലാപമുണ്ടാക്കാനായിട്ടുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായു. വംശത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക, മത വികാരം തന്നെ വ്രണപ്പെടുത്തുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.