
ന്യൂഡൽഹി: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പണം ഈടാക്കുന്ന തിരുനാമത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി.
അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും റെയിൽവേ ചാർജ് ഈടാക്കുന്നതിൽ മോദി ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി നടത്തിയത്.
പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് കുത്തനെയുള്ള റെയിൽ നിരക്ക് ഈടാക്കുന്നത് നാണക്കേട്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ എയർ ഇന്ത്യ സൗജന്യമായി തിരികെ കൊണ്ടുവരുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
റെയിൽവേ കുടിയേറ്റ തൊഴിലാളികളിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണം നൽകാനില്ലാത്ത തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കോൺഗ്രസ് നൽകുമെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.