
ദില്ലി: സൈനികരുടെ മരണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. കശ്മീരിലെ അവന്തിപുരിൽ ഇന്ത്യൻ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്. ഒരു ഹിസ്ബുൽ ഭീകരനെ സെെന്യം ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട് ഉണ്ട്. 3 പേരെ സെെന്യം പിടികൂടിയതായും. ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്റർനെറ്റ് മൊബൈൽ സേവനം ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കശ്മീർ താഴ്വരയിൽ നിർത്തിയതായും ദേശിയ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മൂന്ന് തീവ്രവാദികളെ പിടികൂടിയതിൽ ഒരാൾ ഹിസ്ബുൾ ചീഫ് കമാൻഡർ റിയാസ് നയ്കൂവാണെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം റിയാസ് നായ്കുവാണ് കൊല്ലപ്പെട്ടതെന്ന റിപ്പോർട്ടുമുണ്ട്. അതേസമയം സൈന്യം വാർത്തകളോട് പ്രതികരിച്ചിട്ടില്ല. മിഷൻ പൂർത്തിയാക്കിയ ശേഷം സെെന്യം ഇക്കാര്യത്തിൽ പ്രതികരിക്കും എന്നാണ് റിപ്പോർട്ടുകൾ.
തീവ്രവാളികൾ പുൽവാമയിലെ സെക്ടറിലുള്ള ഗ്രാമത്തിൽ ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതോടെയാണ് കശ്മീർ സുരക്ഷാസേനകളും പൊലീസും ചേർന്ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.