
വിശാഖപട്ടണം: ആന്ധ്രായിലെ വിശാഖപട്ടണത്തെ കെമിക്കല്‍ പ്ലാനന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം എട്ടിലേക്ക്. സ്ഥലത്ത് രണ്ടായിരം ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഗ്രാമത്തിൽ നിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്.
സ്ഥലത്തെ പ്രധാന ആശുപത്രികളിലേക്ക് അസ്വസ്ഥത ഉണ്ടായ ആളുകളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാഖ പട്ടണത്തെ വെങ്കടപുരമെന്ന ഗ്രാമത്തിലെ
എൽ.ജി പോളിമര്‍ ഇന്‍ഡസ്ട്രിസിൽ ഉണ്ടായ വൻ വാതക ചോര്‍ച്ചയിലാണ് ഗുരുതരമായ അപകടമുണ്ടായത്.
ഏകദേശം 5 കിലോമീറ്റർ പരിധിയിൽ വിഷവാതകം പരന്നതായാണ് വിവരം. മരിച്ച ആളുകളിൽ ഒരാള്‍ കുട്ടിയാണെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ സംസ്ഥാനത്തെ പ്രമുഖ ചാനലിനോട് വ്യക്താക്കി.
ഇന്നുപുലര്‍ച്ചെയാണ് വാതക ചോർച്ച ഉണ്ടായത്. കമ്പനി ജനവാസ മേഖലയിൽ ആയതിനാൽ ആശങ്കയും വര്‍ദ്ധിക്കുന്നതായി റെസ്ക്യൂ ടീം ഉദ്യോഗസ്ഥർ വ്യക്തമാക്കി.