
ന്യൂദൽഹി: അണ്ണാ ഹസാരയുടെ രാജ്യത്തെ ഇളക്കി മറിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേർന്നത് തെറ്റായി പോയെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ജനലോക്പാലിന്റെ പ്രയോജനം ബി.ജെ.പിക്കും മോദിക്കുമാണ് ലഭിക്കുകയെന്നറിഞ്ഞിരുന്നെങ്കിൽ ഇ പ്രസ്ഥാനത്തിന്റെ കൂടെ താനൊരിക്കലും ഭാഗമാകില്ലായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയ ഫാസിസ്റ്റ് സർക്കാരാണിപ്പോൾ നമ്മുടെ രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നത്. ഇത് അഴിമതിയേക്കാൾ അപകടകരമാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
പ്രശാന്ത് ഭൂഷന്റെ “ദ വയറിലെ” ലേഖനത്തിന് മറുപടിയായി നിങ്ങൾക്കുമിതൽ പങ്കുണ്ടെന്ന് പത്രപ്രവർത്തകൻ ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായാണ് ഈ തെറ്റ് പ്രശാന്ത് ഭൂഷൺ സമ്മതിച്ച്.
കോൺഗ്രസ് ഭരണകാലത്തെ കടുത്ത അഴിമതിയ്ക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അരവിന്ദ് കെജ്‌രിവാൾ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് അടക്കം നടത്തിയ അഴിമതി വിരുദ്ധ പോരാട്ടാത്തിന്റെ ഫലമായി കൂടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്.
आप ठीक कह रहे हैं। अगर मुझे यह पता होता कि लोकपाल आंदोलन का फायदा भाजपा और मोदी को मिलेगा, और इस देश के सर पर एक ऐसी सांप्रदायिक फासीवादी सरकार बैठ जाएगी जो कांग्रेस के भ्रष्टाचार से कहीं ज्यादा खतरनाक है, तो कम से कम मैं इस आंदोलन का हिस्सा नहीं बनता। https://t.co/hPAQCvWnaC
— Prashant Bhushan (@pbhushan1) May 7, 2020