
ന്യൂഡൽഹി: കോവിഡ് വെെറസിനെ തുടർന്ന് നിർത്തിവെച്ച റെയിൽവേ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. ട്രെയിനുകളുടെ ലിസ്റ്റുകളുടെ അടക്കം പട്ടിക ഇന്ത്യൻ റെയിൽവേ പുറത്ത് വിട്ടിട്ടുണ്ട്. ആകെ 30 സർവീസുകളാണ് വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുക.
സംസ്ഥാനത്തേക്കുള്ള ആദ്യട്രെയിൻ ബുധനാഴ്ചയാണ് ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുക. തിരുവനന്തപുരത്ത് ഈ ട്രെയിൻ വെള്ളിയാഴ്ചയാണ് എത്തുക. അതേസമയം രാജധാനി ട്രയിൻ സർവീസുകൾ ഇത്തവണ ന്യൂഡൽഹിയിൽ നിന്നാണാ ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
കൊങ്കൺ വഴിയാണ് ട്രെയിൻ സർവീസ്. വഡോദര, കോട്ട, പൻവേൽ, രത്നഗിരി, മഡ്ഗാവ്, വാസൈ റോഡ്, കാർവാർ, ഉടുപ്പി, മംഗലാപുരം, കാസർകോടും കണ്ണൂരും കോഴിക്കോടും കൂടി ഷൊർണൂർ തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴിയാണ് റെയിൽവേയുടെ യാത്ര. സംസ്ഥാനത്ത് 9 സ്റ്റോപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ന് 4 മണി മുതൽ https://www.irctc.co.in/ എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേയുടെ കൗണ്ടറുകളിലൂടെ ബുക്കിങ് ഇല്ല. മാസ്ക് ഉൾപ്പടെയുള്ളവ യാത്രക്കാർ നിർബന്തമായും വയ്ക്കണം. അതേസമയം കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണിക്കാത്തവർക്കാണ് യാത്രയ്ക്ക് അനുമതി. ശരീരോഷ്മാവ് അടക്കം പരിശോധിക്കും.
ട്രെയിൻ സർവീസുകളുടെ പട്ടിക