
ന്യൂഡൽഹി: ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയും ആയ മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ നിരീക്ഷണം തുടരുകയാണ് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാര്‍ഡിയോളജി പ്രൊഫസര്‍ ആയ നിതീഷ് നായികാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
നെഞ്ച് വേദനയെ തുടര്‍ന്നാണ് ഇന്നലെ രാത്രി 8 മണിക്ക് നാശമാണ് എയിംസ് ആശുപത്രിയിൽ മന്‍മോഹന്‍ സിംഗിനെ പ്രവേശിപ്പിച്ചത്. തനിക്ക് ആശങ്ക ഉണ്ടെന്നും. എത്രയും പെട്ടെന്ന് മൻമോഹൻ സുഖം പ്രാപിക്കട്ടേയെന്നും രാജ്യത്തെ ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും അദ്ദേഹത്തോട് ഒപ്പമുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി കേജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.