
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ 4ാം ഘടത്തിലേക്ക് കടക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി മോദി. എന്നാൽ മൂന്നാം ഘട്ട ലോക്ക്ഡൗണെ കാളും വ്യത്യസ്തമായിരിക്കും ഇതെന്നാണ് സൂചന. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസിരിക്കവേ ആണ് ഇക്കാര്യം അറിയിച്ചത്.
പൂർണ്ണമായും പുതിയ നിയമത്തിലും
പുതിയ രൂപത്തിലുമാണ് നാലാം ലോക്ക്ഡൗൺ വരികയെന്നാണ് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന നിർദ്ദേശം അനുസരിച്ചാണ് ഇത്
മെയ് 18-ന് മുമ്പായി വിശദാംശങ്ങൾ കേന്ദ്രം അറിയിക്കു. ഇപ്പോൾ ഉള്ള ലോക്ക്ഡൗൺ മെയ് 17ന് അവസാനിക്കും.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുപത് ലക്ഷംകോടിയുടെ ഉത്തേജക പാക്കേജും. പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ആത്മനിർഭർ അഭിയാൻ’ എന്നാണ് ഈ സാമ്പത്തിക പാക്കേജിന് കേന്ദ്രം നൽകിയ പേര്.