
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുന്നോട്ടുവെച്ച സ്വയം പര്യാപ്തഇന്ത്യ എന്ന ആശയത്തെ കുറിച്ച് പ്രതികരിച്ച് ശശി തരൂർ. പുതിയ പേരിൽ പഴയ മേക്ക് ഇൻഇന്ത്യ പദ്ധതിയെ വീണ്ടും അവതരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ തരൂർ ട്വിറ്ററിൽ കുറിച്ചു.
പഴയ ആ സിംഹത്തെ പുതിയ പേരിൽ വിറ്റെന്നാണ് തരൂർ തന്റെ ട്വീറ്ററിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിലിന്റെ പശ്ചാത്തലത്തിൽ.
കഴിഞ്ഞ ദിവസം രാജ്യത്തോട് സംസാരിക്കുന്നതിനിടെയാണ് “സ്വയം പര്യാപ്ത ഇന്ത്യയെന്ന” ആശയത്തിന് പരിഗണന നൽകണമെന്ന് വ്യക്തമാക്കിയത്. ആഗോള ബ്രാൻഡാക്കി നമ്മുടെ രാജ്യത്തെ മാറ്റണമെന്നും എല്ലാ ജനങ്ങളും ഇതിനെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
.