
കോഴിക്കോട് : പ്രതിഷേധം നടത്തി കേരളത്തിൽ നിന്ന് ബിഹാർ അടക്കമുള്ള സ്വന്തം നാട്ടിലേക്ക് എത്തിയ അതിഥി തൊഴിലാളികളിൽ ഒരു വിഭാഗം കേരളത്തിലേക്കെത്താൻ ശ്രമം നടത്തുന്നു. പ്രമുഖ പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വന്തം നാട്ടിലെ ക്വാറന്റീൻ കിട്ടുന്ന സൗകര്യങ്ങളുടേയും ചികിത്സയുടേയൂം പോരായ്മയാണ് തൊഴിലാളികളുടെ മനം മാറ്റത്തിനു കാരണമെന്നാണ് റിപ്പോർട്ട്. ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികളാണ് തിരികെ കേരളത്തിലേക്ക് വരാൻ ശ്രമിക്കുന്നതെന്നും.
തിരികെ കേരളത്തിലേക്ക് എത്താനായി വിവിധ ജില്ലകളിലേക്ക് പാസ്സിനായി നൂറിലധികം അപേക്ഷകളാണ് ലഭിച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ആവശ്യപ്പെടുന്ന രീതിയിലുള്ള ഭക്ഷണം, മികച്ച വെെദ്യപരിശോദന, താമസസൗകര്യം അടക്കം കേരളത്തിൽ ലഭിച്ചിരുന്നപ്പോൾ. സ്വന്തം നാട്ടിലെത്തിയ ഇവർക്ക് നേരവണ്ടം കിടക്കാൻ പോലും കട്ടിൽ പോലുമില്ലാത്ത അവസ്ഥയാണെന്ന് ബിഹാറിലേക്ക് പോയ തൊഴിലാളി പറഞ്ഞപായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഹാളിലെ ക്വാറന്റീൻ സെന്ററിൽ നിലത്തു കള്ളികൾ വരച്ചിട്ടുണ്ട് അവിടെ നിലത്ത് കിടക്കാനാണ് നിർദേശം. ഭക്ഷണം പോലും ലഭിക്കാതെ നിലത്ത് കിടക്കുന്ന അവസ്ഥയിലാണ് പലരുമിപ്പോൾ. .