
ബാംഗ്ലൂർ: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് ആരോപണം നിലനിൽക്കുന്ന സമയത്ത് വീണ്ടും ആപ് ഹാക്ക് ചെയ്തു ബാംഗ്ലൂർ പ്രോഗാമർ. ഫ്രഞ്ച് ഹാക്കർക്ക് നേരത്തെ നടത്തിയ ആരോപണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകൾക്ക് തന്നെ വഴിവെച്ചിരുന്നു.
ഫ്രഞ്ച് ഹാക്കറുടെ ആരോപണത്തിൽ
ആപ്ലിക്കേഷൻ സുരക്ഷിതമാണെന്നും ഒരുകാരണവശാലും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന വിശദീകരണമാണ് കേന്ദ്രം അന്ന് നൽകിയത്. എന്നാൽ ബാംഗ്ലൂർ പ്രോഗ്രാമർ കേവലം മണിക്കൂറുകൾ കൊണ്ടാണ് ആരോഗ്യ സേതു ഭാഗമായി ഹാക്ക് ചെയ്ത് അദ്ദേഹത്തിന്റെ വരുതിയിൽ ആക്കിയത്.
രാവിലെ ഒൻപത് മണിക്ക് ഹാക്കിംഗ് ആരംഭിച്ച ജെയ് മൊബൈൽ ഫോൺ വഴി നിർബന്ധമായും യൂസർമാർ സൈശപ്പ് ചെയ്യേണ്ട രജിസ്ട്രേഷൻ പേജിനെ ഇയാള് മറികടന്നു.
തുടർന്ന് അപ്പിൽ പേര് മറ്റ് സ്വകാര്യ വിവരങ്ങൾ അടക്കം നൽകുന്നതും കൊവിഡ് 19 ലക്ഷണവും അടക്കം രേഖപ്പെടുത്തേണ്ട പേജും ഹാക്ക് ചെയ്ത് മുന്നേറിയ ഇയാള്. ആപ്ലിക്കേഷൻ ചോദിക്കുന്ന പെർമിഷനുകൾ അടക്കം മറികടന്നു. ഹാക്കിംഗ് ഒരുമണിയോടെ പൂർത്തിയായി. വിവരങ്ങൾ നൽകാത്ത ഇയാൾക്ക് രോഗബാധക്ക് സാധ്യതയില്ലെന്ന യു ആർ സെയിഫ് നോട്ടിഫിക്കേഷനും നൽകി എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആപ് സുരക്ഷിതമെന്ന് കേന്ദ്രം പറയുന്നത് പച്ചക്കള്ളം എന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്. ആപ്ലിക്കേഷൻ പ്രോഗ്രാമിൽ എന്തേലും എഡിറ്റ് നടത്തിയാൽ ഹെെ സെക്യൂരിറ്റിയുള്ള ആപ്പാണെങ്കിൽ സെർവർ ആയി പിന്നീട് കണക്ട് ആകാറില്ല. കൂടാതെ ആപ് തുറക്കുമ്പോൾ തനിയെ എക്സിറ്റ് ആകുകയും അടുത്ത പേജിലേക്കുള്ള പ്രവേശം തടയുകയും ചെയ്യും. അത്തരം ബെയിസിക് സെക്യൂരിറ്റി പോലും ഇല്ലാ എന്നത് ഏറെ ആശങ്കജനകമാണ്.
ഇദ്ദേഹം ഹാക്ക് ചെയ്തു എന്ന് അവകാശപ്പെടുന്ന രീതിയിൽ ആപ് വിവിധ ആപ് സ്റ്റോറിൽ ലഭ്യാമായാൽ ആപ്ലിക്കേഷന്റെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കും അതേസമയം ബാംഗ്ലൂർ പ്രോഗാമർ വിവരങ്ങൾ സെർവറിൽ നിന്ന് ചോർത്തി എന്ന് അവകാശപ്പെടുന്നില്ല.
ആപ്പ് ഉപയോഗിക്കുന്ന മില്യൺസ് വരുന്ന ആളുകളുടെ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് റോബർട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കിയിരുന്നു. മോദിയുടെ ഓഫീസിലുള്ളവരടക്കം. തന്ത്രപ്രധാന മേഖലയിലെ നിരവധി ആളുകൾ അസുഖ ബാധിതരാണെന്നും. മോദിയുടെ ഓഫീസിലെ 5 പേർ, ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ 2 പേർ, എന്നിവർക്ക് രോഗബാധ ഉണ്ടെന്നും ഹാക്കർ അന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.