
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിന്റെ കൽക്കരി അടക്കമുള്ള ധാതുവിഭവം മുതൽ. സ്വകാര്യകോർപറേറ്റുകൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യകൾവരെ വിൽക്കുന്നു എന്നാണ് ആത്മനിർഭർ പാക്കേജ് വഴി കേന്ദ്രം സൂചന നൽകുന്നത്.
വ്യോമയാനം, പ്രതിരോധനിർമാണം, വൈദ്യുതിവിതരണം, ആണവോർജം, ആരോഗ്യപരിരക്ഷ അടക്കമുള്ള മേഖലകൾ സ്വകാര്യവൽക്കരിക്കുമെന്ന് തന്നെയാണ് നാലാംഘട്ട ആത്മനിർഭർ ഭാരത് പാക്കേജിന്റെ പ്രഖ്യാപനത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നത്.
നേരിട്ടുള്ള പ്രതിരോധ നിർമാണമേഖലയിലെ വിദേശനിക്ഷേപ പരിധി എഴുപത്തി നാല് ശതമാനമായി കൂട്ടി. പ്രത്യേക അനുമതിയില്ലാതെ തന്നെ ഇതിലൂടെ നിക്ഷേപം നടത്തി. ഉൽപ്പാദനം കുറഞ്ഞ ചെലവിൽ നടത്താനും വിദേശകമ്പനികൾക്ക് നേട്ടം കൊയ്യാനും വഴിയൊരുക്കുകയാണ് കേന്ദ്രസർക്കാർ.
ഉപഗ്രഹ വിക്ഷേപണം, നിര്‍മാണം, ബഹീരാകാശ യാത്രകൾ അടക്കമുള്ള പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കേന്ദ്രം അനുവദിക്കും. ഐഎസ്‌ആർഒയുടെ സംവിധാനങ്ങൾ സ്വകാര്യമേഖലയ്‌ക്ക് ഇതിലൂടെ ഉപയോഗിക്കാൻ അനുമതി ലഭിക്കും.
വൈദ്യുത വിതരണം കേന്ദ്ര ഭരണ മേഖലയിൽ പൂർണമായും സ്വകാര്യമേഖലയ്‌ക്ക് കൊടുക്കും എന്നാണ് മറ്റ് പ്രഖ്യാപനം. 6 വിമാനത്താവളം അടക്കം ഇത് വഴി സ്വകാര്യ വൽക്കരിക്കും. രാജ്യത്തേ 12 വിമാനത്താവളത്തില്‍ സ്വകാര്യ നിക്ഷേപം കേന്ദ്രം അനുവദിക്കും.