
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെപ്പറ്റിയും സ്വകാര്യവത്കരണ പ്രഖ്യാപനങ്ങളേയും രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് ബിജെപി സംഘപരിവാർ അനുകൂല തൊഴിലാളി സംഘടന ബിഎംഎസ്.
ഇന്ന് രാജ്യത്തിനൊരു ദുഃഖകരമായ ദിവസമാണെന്നും. 8 മേഖലകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ ആശയദാരിദ്ര്യം വെളിപ്പെടുത്തുന്നതാണെന്നും തൊഴിലാളി സംഘടനയായ ബിഎംഎസ് കുറ്റപ്പെടുത്തി.
രാജ്യതാത്പര്യത്തിന് തന്നെ വിരുദ്ധമാണ് ഈ സ്വകാര്യവത്കരണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പരാജയപ്പെട്ട ഈ ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ ഒരിക്കലും ശക്തിപ്പെടാൻ പോകുന്നില്ലെന്നും. ധാതുക്കൾ, കൽക്കരി, വിമാനത്താവളങ്ങൾ, പ്രതിരോധ ഉപകരണ ഉത്പാദനം, ബഹിരാകാശ ഗവേഷണം, വൈദ്യുതവിതരണം, ആണവോർജം അടക്കമുള്ള മേഖലകളിൽ സ്വകാര്യ വത്കരണം നടപ്പാക്കാതെ മുന്നോട്ട് പോകാൻ മറ്റുമാർഗമില്ലെന്ന കേന്ദ്ര നിലപാട് ആശയ ദാരിദ്ര്യത്തിന്റെ അടക്കം തെളിവാണെന്നും സംഘടന കുറ്റപ്പെടുത്തി.
തൊഴിൽ സമത്വം ഇല്ലാതാകുന്നതിനും തൊഴിലുകൾ നഷ്ടപ്പെടുന്നതിനും ഈ സ്വകാര്യവത്കരണം ഇടയാക്കുമെന്നും ബിഎംഎസ് പറഞ്ഞു. തൊഴിലാളി യൂണിയനുമായി സർക്കാർ ചർച്ച നടത്താൻ ഇത് വരേയും തയ്യാറായിട്ടില്ലെന്നും. ദേശസുരക്ഷയെപ്പോലും ബഹിരാകാശ ഗവേഷണ ഇടങ്ങളിലെ സ്വകാര്യവത്കരണം ബാധിക്കാം എന്നും ബിഎംഎസ് നേതാക്കൾ കുറ്റപ്പെടുത്തി.