
ന്യൂഡൽഹി: തനിക്കെതിരെ മുംബൈ പോലീസെടുത്ത കേസ് റദ്ദാക്കണമെന്ന അർണാബ് ഗോസ്വാമിയുടെ ആവശ്യത്തെ സുപ്രീംകോടതി തള്ളി. സോണിയ ഗാന്ധിക്കെതിരെയും പാൽഘറിലെ ആൾക്കൂട്ട കൊലപാതകം സംബന്ധിച്ചുമുള്ള പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രസ്തുത കേസുകൾ സിബിഐക്ക് കൈമാറണമെന്ന അർണബിന്റെ ആവശ്യവും സുപ്രീം കോടതി തളളി. അനുച്ഛേദം 32 പ്രകാരം കേസുകൾ റദ്ദാക്കാനാവിശ്യപെട്ട് കോടതിയിൽ റിട്ട് ഹർജിയാണ് അർണാബ് ഫയൽ ചെയ്തത്.
കേസ് റദ്ദാക്കാൻ റിട്ട് ഹർജിയിൽ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് റദ്ദാക്കാൻ ആവശ്യമെങ്കിൽ അധികാരപ്പെട്ട വേറെ കോടതിയെ അർണാബ് ഗോസ്വാമിക്ക് സമീപിക്കാമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം ഗോസ്വാമിക്കെതിരേ ഇതേ സംഭവത്തിൽ തന്നെ മറ്റുസ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസ്സുകൾ കോടതി റദ്ദാക്കിയിട്ടുണ്ട്. ഏപ്രിൽ മാസം അർണബ് ചാനലിലൂടെ നടത്തിയ അഭിപ്രായത്തിന്റെ പേരിൽ ഇനിയും കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും. ഗോസ്വാമിയുടെ അറസ്റ്റ് അടക്കം മൂന്നാഴ്ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു. എന്തും വിളിച്ച് പറയാനുള്ള അവകാശം മാധ്യമ പ്രവർത്തകർക്കില്ലെന്നും വിധി പ്രസ്താവിച്ച ശേഷം കോടതി വ്യക്തമാക്കി.
Content Summary: Arnab Goswami, Mumbai Police cases