fbpx

മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറിൽ നടത്തണമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് കോവിലിന്റെ പശ്ചാതലത്തില്‍ ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. കോൺഗ്രസ് നേതാവ് ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തോടൊപ്പം ഏതാനും എംഎൽഎമാരും ബിജെപിയിൽ ചേർന്നിരുന്നു.

ഈ പശ്ചാത്തലത്തിലും എംഎൽഎമാർ മരണപ്പെട്ടതിനെ തുടർന്നുമാണ് 24 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തിയതി ഒന്നും തന്നെ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ധനോപിയയാണ് ബാലറ്റ് പേപ്പറിലൂടെ വോട്ടിങ് നടത്തണമെന്നാവശ്യപ്പെട്ടത്.

കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ദിവസവും വര്‍ധിക്കുകയാണ്, ഓരോ ബൂത്തിലും ആളുകൾ വോട്ടിങ് മെഷീനിൽ കൈ പതിയുന്നത് കൊറോണ വ്യാപനത്തിന് അടക്കം കാരണമായേക്കുമെന്നും ധനോപിയ വ്യക്തമാക്കി.

ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി പാളയത്തിലെത്തിച്ചാണ് ശിവരാജ് സിങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി മധ്യപ്രദേശ് ഭരിക്കുന്നത്.

മധ്യപ്രദേശിലേത് 230 അംഗ സഭയാണ്. നിലവില് 206 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് 107 അംഗങ്ങളും ഇതില്‍ കോണ്‍ഗ്രസിന് 92 അംഗങ്ങളുമാണുള്ളത്. 116 എന്ന മാന്ത്രിക സംഖ്യ ലഭിക്കുന്ന പാർട്ടിക്ക് തന്നെ മധ്യപ്രദേശ് വീണ്ടും ഭരിക്കാം. ഈ സാഹചര്യത്തിൽ കോൺഗ്രസ് ബിജെപിയുടെ അഭിമാന പോരാട്ടം തന്നെ ഈ തിരഞ്ഞെടുപ്പിൽ നടക്കും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button