fbpx
National

രാജ്യത്തെ ഏറ്റവും ജനകീയനായ ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായ അബ്ദുൾ കലാമിന്റെ ഓർമകൾക്കിന്ന്‌ 5 വയസ്

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ അബ്ദുൾ കലാമിന്റെ ഓർമകൾക്കിന്ന്‌ അഞ്ച് വയസാകുന്നു. രാജ്യം കണ്ട എക്കാലത്തേയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു അബ്ദുൾ കലാമെന്ന് ഏത് കൊച്ചു കുഞ്ഞിനും നിസംശയം പറയാം. കലാം രാജ്യത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതി ആയിരുന്നു.

ഐഎസ്ആർഒ രാജ്യത്ത് തുടക്കമിട്ട കാലത്തേ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അബ്ദുൾ കലാം. വിദ്യാർത്ഥികളുടേയും യുവാക്കളുടേയും എക്കാലത്തേയും റോൾമോഡൽ കൂടിയാണ് അദ്ദേഹം.

വിനയം വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ അദ്ദേഹത്തിന് ലാളിത്യമാണ് ഏറ്റവും വലിയ മുഖമുദ്ര. ഏത് പ്രതിസന്ധിയിലും ആ സൗമ്യതയും ക്ഷമയും അദ്ദേഹം കൈവിട്ടില്ല എന്നത് ഏവർക്കും അത്ഭുതമാണ്. കോൺഗ്രസും ബിജെപിയും 2002ൽ രാഷ്ട്രപതിയാകാൻ കലാമിനെ കെെമെയ് മറന്നു പിന്തുണച്ചു.

അഞ്ചുവർഷം രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തിന് രാജ്യത്തിന്റെ മൊത്തം സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കേവലം ഒരു വർഷം കൊണ്ട് സാധിച്ചു. അത് രാജ്യത്തെ വേറൊരു രാഷ്ട്രപതിയ്ക്കും സാധിച്ചിട്ടില്ല.

അദ്ദേഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെ വായിക്കാം

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close