fbpx
National

ഇന്ത്യന്‍ മണ്ണ് ചൈന കൈയടക്കി, തന്റെ രാഷ്ട്രീയഭാവി ഇല്ലാതായാലും സത്യം പറയും: ബിജെപിയെ വെട്ടിലാക്കി വീഡിയോയുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ ലഡാക്കിലുള്ള ഭൂപ്രദേശം ചൈനീസ് പട്ടാളം കൈയ്യടക്കിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. അതിർത്തിയിലെ രാജ്യത്തിന്റെ ഭൂപ്രദേശങ്ങളില്‍ ചൈനയുടെ അധിനിവേശം നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവെന്ന നിലയില്‍ നിശബ്ദനായിരിക്കാൻ തനിക്ക് കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഈ സത്യം രാജ്യ വിരുദ്ധമായതിനാലാണ് മറച്ചുവെച്ചതെന്നും. നമ്മുടെ മണ്ണിലേക്കുചൈന കടന്നുകയറിയെന്നത് സത്യമായ കാര്യമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതിർത്തിയിലെ ഉപഗ്രഹ ചിത്രം ഉൾപ്പെടെ താൻ കണ്ടതായും.

ആർമിയിലെ മുൻ ഉയർന്ന സൈനിക ഓഫിസർമാരുമായി താൻ ഇതിനെ പറ്റി സംസാരിക്കുക അടക്കം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും നുണ പറയാനില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തിന്റെ അതിർത്തിയിലെ ചൈനീസ് അതിനിവേശത്തെ പറ്റി നുണപറയുന്ന ആളുകൾ ഒരിക്കലും രാജ്യസ്നേഹികളല്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്റെ രാഷ്ട്രീയഭാവി തന്നെ കൊടുക്കേണ്ടി വന്നേക്കാമെന്നും എന്നാൽ ഇക്കാര്യത്തിൽ താൻ സത്യമെ പറയുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി തന്റെ ട്വിറ്റർ പേജിലൂടെയും സമാന ആരോപണമുന്നയിച്ച് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close