fbpx
National

മണിപ്പൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; കൗൺസിലർമാരും എംഎൽഎമാരും ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിന്‌ വീണ്ടും തിരിച്ചടിയെന്ന് റിപ്പോർട്ട്. മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലുള്ള കോണ്‍ഗ്രസിന്റെ എംഎൽഎമാരും കൗൺസിലർമാരും ഉടൻ തന്നെ ബിജെപിയില്‍ എത്തുമെന്ന് റിപ്പോർട്ട്‌. ഇവർ വരും ദിവസങ്ങളിൽ ബിജെപിയിൽ എത്തുമെന്ന് ബിജെപിയുടെ മണിപ്പൂർ വൃത്തങ്ങളാണ് സൂചിപ്പിക്കുന്നത്‌.

ഇത് സമ്പന്തിച്ച റിപ്പോർട്ടും മണിപ്പൂരിലെ ബിജെപി അനുകൂല മാധ്യമം പുറത്ത് വിട്ടിട്ടുണ്ട്. മണിപ്പൂരിൽ ഇതോടെ കോൺഗ്രസ്‌ കൂടുതൽ ദുർബലമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രശ്നങ്ങളോട് ഇത് വരെ കോൺഗ്രസ് നേത്യത്വം പ്രതികരിച്ചിട്ടില്ല.

Also read അമേരിക്കയിലെ മലയാളി നഴ്‌സിന്റെ കൊല; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൂറുമാറി കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു എന്ന ആരോപണത്തില്‍ മണിപ്പൂരിലെ കോണ്‍ഗ്രസിന്റെ 2 എംഎല്‍എമാര്‍ക്ക് പാർട്ടി
കാരണം കാണിക്കാൻ ആവിശ്യപെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറി നടന്നത്.

കോൺഗ്രസിന്റെ സംസ്ഥാന നേതാവാണ് എംഎല്‍എമാരായ ആർ.കെ ഇമോ, ഒക്രം ഹെന്റി, എന്നി നേതാക്കളോട് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്. 60 അംഗങ്ങൾ ഉള്ള നിയമസഭ ആണ് സംസ്ഥാനത്ത്. എന്നാൽ കോൺഗ്രസിന് 28 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 21 അംങ്ങളും ഉണ്ട്, 4 അംഗങ്ങൾ വീതമുള്ള എൻപിഎഫ്‌ എൻപിപി, എന്നി പാർട്ടികളുടെ പിന്തുണയിലാണ് ബിജെപി സർക്കാർ ഉണ്ടാക്കിയത്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close