fbpx
National

ടിപ്പു സുൽത്താന്റേത് അടക്കമുള്ള പാഠഭാഗങ്ങള്‍; സിലബസിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ്; ഡി.കെ

ബംഗളൂരു: സംസ്ഥാനത്ത് പാഠപുസ്തകത്തിൽ നിന്ന് ടിപ്പു സുല്‍ത്താന്റേയും നബിയെയുടേയും യേശുക്രിസ്തുവിന്റേയും ഉൾപ്പെടെ ഉള്ള പാഠഭാഗങ്ങൾ ഒഴിവാക്കാൻ ബിജെപി സർക്കാർ നടത്തിയ നീക്കത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്ത്.

ബിജെപിയും സംഘപരിവാർ ശക്തികളും വിചാരിച്ചാല്‍ നിലവിലുള്ള ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്നും കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ ഡികെ ശിവകുമാര്‍ വ്യക്താക്കി.

Also read പാവപ്പെട്ടവർക്ക് റംസാൻ കിറ്റ് നൽകിയതിന് ; ബെന്നിബഹനാന്റെ കത്ത് പരിഗണിച്ച്; നരേന്ദ്രമോദി തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കുമെന്ന്; കെടി ജലീൽ

അവര്‍ ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷിക്കുകയോ ആഘോഷം വേണ്ടെന്ന് വയ്ക്കുകയോ ചെയ്യട്ടെ. വിഷയം അതല്ലെന്നും. ചരിത്രം എന്നും തന്നെ ചരിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടകയിലെ സംസ്ഥാന സിലബസിൽ നിന്ന് കോവിഡ് പ്രതിസന്ധി മറയാക്കി കഴിഞ്ഞ ദിവസമാണ് ടിപ്പു സുല്‍ത്താനെയും നബിയെയും യേശു ക്രിസ്തുവിനെയും ഒഴിവാക്കിയത്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close